സെക്കന്റ് ഷോ അനുവദിക്കണം, തീയറ്ററുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ഫിലിം ചേംബര്‍

കൊച്ചി: നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വേണമെന്ന് ഫിലിം ചേംബര്‍. സംസ്ഥാനത്തെ തീയറ്ററുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് നീട്ടുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഫിലിം ചേംബര്‍ പറയുന്നു.

സെക്കന്റ് ഷോ അനുവദിക്കുക, വിനോദനികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരുക എന്നിവയാണ് ഫിലിം ചേംബറിന്റെ ആവശ്യങ്ങള്‍. നാളെ ഒരു മലയാള സിനിമ പോലും റിലീസിനില്ല. ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം റിലീസ് നീട്ടിവെക്കും. ഇങ്ങനെ പോയല്‍ തീയറ്ററുകള്‍ വീണ്ടും അടച്ചു പൂട്ടേണ്ടി വരുമെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി.

രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് തീയേറ്ററുകളുടെ പ്രദര്‍ശന സമയം. ഇത് 11 മണി മുതല്‍ 11 മണി വരെ ആക്കണം എന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. മാര്‍ച്ച് ഒന്നിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ സംഘടനകള്‍.

Top