ഝാർഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന് നടക്കും

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും. ഇരുപത് മണ്ഡലങ്ങളിലാണ് പോളിംഗ്.

മുഖ്യമന്ത്രി രഘുബര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 23 നാണ്. ആദ്യ ഘട്ടത്തില്‍ 13 മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.

Top