ഇന്ത്യയില്‍ കൊവിഡ് വാക്സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്സിന്റെ ക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതിനായുള്ള രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു. ഈ മാസം ആദ്യമാണ് ഡിസിജിഐയില്‍ (ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്സിന് അനുമതി ലഭിക്കുന്നത്.

രണ്ട് ഘട്ടമായാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിന് തയാറായ മനുഷ്യരുടെ സമ്മതത്തിന് ശേഷം മാത്രമേ അവരില്‍ പരീക്ഷണം നടത്തുകയുള്ളു.

2019 ഡിസംബര്‍ അവസാനത്തോടെയാണ് ലോകത്താദ്യമായി ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ മനുഷ്യരാശിയെ തകര്‍ക്കുന്ന മഹാമാരിയായി ഇത് രൂപംകൊള്ളുകയായിരുന്നു. ഇതുവരെ 13,690,219 പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. 5,86,776 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്.

Top