രണ്ടാംഘട്ട സ്പുട്‌നിക് വി കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി. രണ്ടാം ഘട്ടത്തില്‍ 60,000 ഡോസ് വാക്‌സിനുമായാണ് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. കൊവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തില്‍ ഇത് സുപ്രധാന ഘടകമാണെന്ന് റഷ്യന്‍ അംബാസിഡര്‍ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.

കോവിഡ്19 നെതിരായ ഇന്തോനേഷ്യന്‍ സംയുക്ത പോരാട്ടം കൃത്യമായി മുന്നോട്ടുപോകുന്നതു കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുദാഷേവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര സഹകരണത്തില്‍ ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിനാണ് സ്പുട്‌നിക് വി വാക്‌സിന്റെ ആദ്യഘട്ടം റഷ്യ ഇന്ത്യയിലേക്ക് അയച്ചത്.

Top