ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ തിങ്കളാഴ്ച തുടങ്ങും

പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ തിങ്കളാഴ്ച തുടങ്ങും.വിവിധ നികുതി നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ധനകാര്യ ബില്ലിനൊപ്പം 2021-22 വര്‍ഷത്തേക്കുള്ള ഗ്രാന്റുകള്‍ക്കായുള്ള വിവിധ സഭാ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്നിവയാണ് രണ്ടാം സെഷനിലെ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.ഈ അജണ്ടകളെ കൂടാതെ,ഏപ്രില്‍ എട്ടിന് കഴിയുന്ന സെഷനില്‍ വിവിധ ബില്ലുകള്‍  പാസാക്കുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (ഭേദഗതി) ബില്‍, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡവലപ്‌മെന്റ് ബില്‍, ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍, ക്രിപ്‌റ്റോ കറന്‍സി-ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍ എന്നിവയും സര്‍ക്കാര്‍ പട്ടികപ്പെടുത്തിയ ചില ബില്ലുകളില്‍ ഉള്‍പ്പെടുന്നു.

Top