പാർലമെന്റ് രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്നു മുതൽ

ഡല്‍ഹി: പാര്‍ലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാവും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷാപ്രവര്‍ത്തനവും അവരുടെ തുടര്‍പഠനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അതേസമയം ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ച നീക്കങ്ങള്‍ക്ക് സാധ്യത മങ്ങിയിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ എല്ലാവരും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഇടയില്ലാത്ത സാഹചര്യമാണുള്ളതെന്ന് സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി എം പിമാരുടെ യോഗത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഔപചാരികമായി യോഗം വിളിക്കുന്നതിനു മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ വികാരം അറിയാന്‍ രാജ്യസഭയിലെ ചീഫ് വിപ് ജയ്‌റാം രമേശിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

 

Top