രണ്ടാം ഏകദിന പരമ്പര; ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു

കൊളംബോ: പരമ്പര നേടാനുറച്ച് രണ്ടാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിന ടീമിനെ ഇന്ത്യ അതേപടി നിലനിര്‍ത്തിയപ്പോള്‍, ശ്രീലങ്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന അരങ്ങേറ്റം കുറിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കാല്‍ മുട്ടിലെ പരിക്ക് ഭേദമായെങ്കിലും അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. വിജയലക്ഷ്യമായ 263 റണ്‍സ് 80 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യന്‍ യുവനിര മറികടക്കുകയായിരുന്നു. ഓപ്പണറായിറങ്ങി ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തിയ പൃഥ്വി ഷായായിരുന്നു കളിയിലെ താരം. ഷാ 24 പന്തില്‍ 43 ഉം സഹ ഓപ്പണറും നായകനുമായ ശിഖര്‍ ധവാന്‍ 95 പന്തില്‍ 86 ഉം അരങ്ങേറ്റക്കാരായ ഇഷാന്‍ കിഷന്‍ 42 പന്തില്‍ 59 ഉം സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 ഉം റണ്‍സെടുത്തിരുന്നു.

ഇന്ത്യ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്

ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക ( വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്സെ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, വനിന്ദു ഹസരംഗ, ചമിക കരുണരത്നെ, കസൂണ്‍ രജിത, ദുഷാന്ത ചമീര, ലക്ഷന്‍ സന്‍ഡാകന്‍.

 

Top