ബോള്‍ഡ് ലുക്കില്‍ ഹന്‍സിക: ‘മഹാ’യുടെ അടുത്ത പോസ്റ്റര്‍ പുറത്തിറങ്ങി

തെന്നിന്ത്യന്‍ താരം ഹന്‍സികയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ യുആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാ’യുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. കയ്യില്‍ തോക്കേന്തി ബോള്‍ഡ് ലുക്കുമായി ഹന്‍സികയാണ് പോസ്റ്ററില്‍.

ആദ്യമിറങ്ങിയ പോസ്റ്ററുകള്‍ വിവാദമായിരുന്നു. അതില്‍ ഹന്‍സിക സന്ന്യാസി വേഷത്തിലിരുന്ന് പുകവലിക്കുന്നതായുണ്ട്. ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.

സന്ന്യാസിമാരെ അധിക്ഷേപിക്കുന്നതും വര്‍ഗീയത പടര്‍ത്തുന്നതുമാണെന്നാണ് പരാതി. പിഎംകെയുടെ ജാനകി രാമനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംവിധായകനും നടിയ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യത്യസ്തത മാത്രമാണ് ഉദ്ദേശിച്ചതെന്നുമാണ് സംവിധായകന്‍ യുആ ജമീല്‍ അന്ന് പ്രതികരിച്ചത്. കലാപരമായി കാണേണ്ടതിതില്‍ മതം കൂട്ടികലര്‍ത്തരുത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top