രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി

തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ കുത്തിവെപ്പിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പു സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേഷ് ഭൂഷണും ഉന്നതാധികാര സമിതിയുടെ(Co-WIN) അധ്യക്ഷന്‍ ഡോ. ആര്‍.എസ് ശര്‍മയും വെള്ളിയാഴ്ച ചര്‍ച്ച നടത്തി.

60 വയസ്സ് കടന്നവര്‍ക്കും 45 ന് മേലെയുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സിനേഷന്‍ തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് പോകുന്നവര്‍ ചെറിയൊരു തുക കുത്തിവെപ്പ് കെട്ടിവെക്കണം.അത് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല.

തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് 45-നും 59-നും ഇടയിലുള്ള, മറ്റുരോഗങ്ങളുള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കുത്തിവെപ്പെടുക്കാന്‍ താഴെപ്പറയുന്ന രേഖകളിലൊന്നും ഹാജരാക്കണം.

ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, വാക്സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനായി ഉപായോഗിച്ച ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ് (ആധാറോ വോട്ടര്‍കാര്‍ഡോ ഇല്ലെങ്കില്‍) ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും തൊഴില്‍ രേഖയോ ഔദ്യോഗിക തിരിച്ചറിയല്‍കാര്‍ഡോ ഹാജരാക്കണം.

Top