ചൈനയുടെ ലോംഗ് മാര്‍ച്ച്-5 വൈ2 റോക്കറ്റ് വിക്ഷേപണം ഇന്ന് . . . .

ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാര്‍ച്ച്-5 വൈ2 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും.

സതേണ്‍ ഹയ്‌നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍നിന്നുമാണു റോക്കറ്റ് വിക്ഷേപിക്കുന്നത്. ചൈന എയ്‌റോസ്‌പെയിസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷനാണു റോക്കറ്റ് വികസിപ്പിച്ചെടുത്തത്.

2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു ചൈന റോക്കറ്റ് വിക്ഷേപണം. കഴിഞ്ഞ നവംബറിലാണ് ചൈന ആദ്യമായി മാര്‍ച്ച്5 റോക്കറ്റ് വിക്ഷേപിച്ചത്.

Top