ഇന്ത്യയില്‍ സെക്കന്റ് ഹാന്‍ഡ് ലാംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ വില്‍പനയ്ക്ക്

സെക്കന്റ് ഹാന്‍ഡ് ലാംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ ഇന്ത്യയില്‍ വില്‍പനയ്ക്ക്. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലാംബോര്‍ഗിനിയുടെ വാഹന ശ്രേണിയിലെ ലിമിറ്റഡ് എഡിഷന്‍ മോഡലാണ് അവന്റഡോര്‍ എസ്‌വിജെ. ആഗോള വിപണിയില്‍ 900 യൂണിറ്റുകള്‍ മാത്രമാണ് ഇവര്‍ പുറത്തിറക്കിയുട്ടുള്ളത്. ഇന്ത്യയിലെത്തിയ ലാംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ ഇപ്പോള്‍ സെക്കന്റ് ഹാന്‍ഡ് വിപണിയില്‍ ലഭ്യമാണ്.

ഡല്‍ഹി ആസ്ഥാനമായ ബിഗ് ബോയ്‌സ് ടോയ്‌സ് ആണ് ഇന്ത്യയിലെ ആദ്യ ലാംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ വില്പനക്കെത്തിയതായി അറിയിച്ചത്. 3000 കിലോമീറ്റര്‍ മാത്രമാണ് രണ്ട് വര്‍ഷം വര്‍ഷം മാത്രം പഴക്കമുള്ള ഗിയല്ലോ ടെനെറൈഫ് എന്ന മഞ്ഞ നിറമുള്ള ലാംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ ഓടിയത്. അവന്റഡോര്‍ എസ്‌വിജെയ്ക്ക് നിന്ന നില്‍പ്പില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത താണ്ടാന്‍ വെറും 2.8 സെക്കന്റ് മതി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 2019ല്‍ ഈ ലാംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെയ്ക്ക് 8.75 കോടിയായിരുന്നു വില, എന്നാല്‍ ഇപ്പോള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത് 5.75 കോടിക്കാണ്.

Top