ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാംതലമുറ ഇന്ന് മുതല്‍ വിപണിയില്‍ എത്തും

ഹ്യുണ്ടായിയുടെ എസ്യുവി വാഹനമായ ക്രെറ്റയുടെ രണ്ടാംതലമുറ ഇന്ന് മുതല്‍ വിപണിയില്‍. ഡല്‍ഹി ഓട്ടോ എക്സ്പോയിലായിരുന്നു ക്രെറ്റയുടെ രണ്ടാം തലമുറയെ പ്രദര്‍ശിപ്പിച്ചത്. ക്രെറ്റയില്‍ നല്‍കുന്നത് രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണ്.

115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനുമാണ് ക്രെറ്റയില്‍ നല്‍കിയിട്ടുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് തുടങ്ങിയവയാണ് ട്രാന്‍സ്മിഷന്‍.

വാഹനത്തിന്റെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാക്കുന്നതാണ്. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയെല്ലാം ഡിസൈനില്‍ നല്‍കിയിരിക്കുന്ന പുതുമയാണ്.

അതോടൊപ്പം തന്നെ ഓട്ടോ ഹെല്‍ത്തി എയര്‍ പ്യൂരിഫയര്‍, ബ്ലൂ ആംബിയന്റ് ലൈറ്റ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, എല്‍ഇഡി റീഡിങ്ങ് ലൈറ്റ്, മുന്നിലും പിന്നിലും യുഎസ്ബി ചാര്‍ജിങ്ങ്, ടൂ സ്റ്റെപ്പ് റിക്ലൈനിങ്ങ് സീറ്റ്, സമാര്‍ട്ട് പനോരമിക് സണ്‍ റൂഫ് എന്നീ അധിക ഫീച്ചറുകളും പുതിയ ക്രെറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top