മുന്‍ ബാഴ്‌സലോണ താരമായ ജുവാന്‍ കാര്‍ലോസിന് കൊറോണ സ്ഥിരീകരിച്ചു

മുന്‍ ബാഴ്‌സലോണ താരമായ ജുവാന്‍ കാര്‍ലോസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

1991മുതല്‍ 94വരെയുള്ള സീസണിലാണ് ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ അദ്ദേഹം കളിച്ചിരുന്നത്. വലന്‍സിയ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ പരിശീലകനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

Top