രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; അങ്കിജ്യ രഹാനെയ്ക്കും ഋഷഭ് പന്തിനും അര്‍ധസെഞ്ചുറി

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്കും ഋഷഭ് പന്തിനും അര്‍ധസെഞ്ചുറി. തുടര്‍ച്ചയായ പന്തുകളിലാണ് ഇരുവരും അര്‍ധസെഞ്ചുറി പിന്നിട്ടത്. 122 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് രഹാനെ ടെസ്റ്റിലെ 15-ാം അര്‍ധസെഞ്ചുറി പിന്നിട്ടത്. പിന്നാലെ 67 പന്തില്‍ നിന്ന് ഒന്‍പതു ബൗണ്ടറികളോടെ പന്തും അര്‍ധസെഞ്ചുറി പിന്നിട്ടു.

72 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രഹാനെ 60 റണ്‍സോടെയും പന്ത് 65 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ രഹാനെ-പന്ത് സഖ്യം 110 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആറു വിക്കറ്റ് കയ്യിലിരിക്കെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 39 റണ്‍സ് അകലെയാണ് ഇന്ത്യ.

ഇന്നത്തെ അര്‍ധസെഞ്ചുറിയോടെ മഹേന്ദ്രസിങ് ധോണിക്കു ശേഷം തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ 50 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറായും പന്ത് മാറി.

Top