രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; പാക്കിസ്ഥാന്‍ 236 റണ്‍സിന് പുറത്ത്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന്‍ 236 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ഓപ്പണര്‍ റോറി ബേണ്‍സിനെ നഷ്ടമായി.

223/9 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ നാലാം ദിനം കളി തുടങ്ങിയത്. പൊരുതി കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്റെ (72) വിക്കറ്റാണ് പാക്കിസ്ഥാന് ഒടുവില്‍ നഷ്ടമായത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റുകള്‍ നേടി.

Top