കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; കര്‍ണാടകയില്‍ മരണം രണ്ടായി

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ബെംഗളൂരുവിലെ ബോറിങ്ങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 75കാരനാണ് മരിച്ചത്. കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീലാമലു ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13ആയി.

മക്കയില്‍ നിന്ന് എത്തിയതാണിയാള്‍ പ്രമേഹ രോഗവും ഹൃദ്രോഗവുമുള്ള വ്യക്തിയാണ് മരണപ്പെട്ടയാളെന്നും ശ്രീരാമലു ട്വിറ്ററില്‍ വ്യക്തമാക്കി.

തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിതനൂര്‍ എന്ന സ്ഥലത്തുള്ളയാളാണ് മരിച്ചത്.

സര്‍ക്കാര്‍ മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ കൊറോണ ബാധിതനാണെന്ന കാര്യം പുറത്തുവിട്ടത്.

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് നേരത്തെ 76 വയസ്സുള്ള ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചത്.

Top