അമേരിക്കയിൽ രണ്ടാം ബൂസ്റ്റർ ഡോസ് വാക്സിന് അനുമതി

വാഷിങ്ടന്‍: അമേരിക്കയില്‍ 50 കഴിഞ്ഞവര്‍ക്കെല്ലാം കൊറോണ വൈറസിനെതിരെ അധിക സംരക്ഷണത്തിനായി ഒരു ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കൂടി നല്‍കാന്‍ ഫെഡറല്‍ ഡ്രഗ് ഏജന്‍സി (എഫ്ഡിഎ) അനുമതി നല്‍കി. ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് നാലാം ഡോസായി നല്‍കുക. ഇതുവരെ 12 വയസിനു മുകളിലുള്ള പ്രതിരോധശേഷി തീര്‍ത്തും ദുര്‍ബലമായവര്‍ക്കു മാത്രമാണ് നാലാം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നത്.

യുഎസില്‍ കോവിഡ്-19 കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും വ്യാപനശേഷി കൂടിയ ഒമിക്രോണിന്റെ പുതിയ വകഭേദം യൂറോപ്പിലും മറ്റും പടരുന്നതിലുള്ള ആശങ്കയാണ് നാലാം ഡോസ് തീരുമാനത്തിലേക്കു നയിച്ചതെന്നാണു സൂചന.

 

Top