രണ്ടാം ബാച്ച് കോവിഡ് പ്രതിരോധ വാക്സിനും കേരളത്തിലെത്തി

തിരുവനന്തപുരം: രണ്ടാം ബാച്ച് കോവിഡ് പ്രതിരോധ വാക്സിനും കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് 1,34,000 ഡോസ് വാക്സിൻ എത്തിയത്. വാക്സിൻ മേഖലാ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ആദ്യഘട്ട കോവിഡ് വാക്സിൻ രാവിലെ കൊച്ചിയിലെത്തിയിരുന്നു. ഗോ എയർ വിമാനത്തിലാണ് ആദ്യഘട്ട  വാക്സിൻ  എത്തിയത്. ഇത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ആദ്യബാച്ചിൽ 25 ബോക്സുകളാണ് ഉണ്ടായിരുന്നത്.

രണ്ടാം ബാച്ച് വാക്സിൻ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ചേർന്നാണ് വാക്സിൻ ഏറ്റുവാങ്ങിയത്. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വാനിലാണ് വാക്സിൻ മേഖലാ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊവിഷീൽഡ് വാക്സിൻ ആണ് ഇത്. നാല് ജില്ലകളിലേക്കുള്ള വാക്സിനാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഇന്ന് എത്തിച്ചത്.

Top