കൊച്ചിയിലെ പട്ടാപകൽ മോഷണം, മാസങ്ങൾക്കു ശേഷം കേസിലെ രണ്ടാം പ്രതി പിടിയിൽ

കൊച്ചി : കഴിഞ്ഞ വർഷം നവംബറിൽ കലൂർ മെട്രോ സ്റ്റേഷന് സമീപം കണ്ണൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി കടവന്ത്ര ഉദയ കോളനി സ്വദേശി സനലിനെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. ഇയാൾക്കെതിരെ നോർത്തിലും, സെൻട്രൽ പൊലീസ് സ്റ്റേഷനിലും നിരവധി കവർച്ച കേസുകൾ നിലവിലുണ്ട്.

കേസിലെ ഒന്നാം പ്രതി ഉദയ കോളനി സ്വദേശി മഹീന്ദ്രനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. മോഷ്ടിച്ച മൊബൈൽ ഫോൺ സനലിന്റെ ഉദയ കോളനിയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top