ട്രംപ് നിര്‍ദേശിക്കും വരെ വിദേശകാര്യ സെക്രട്ടറി സ്ഥാനം രാജിവയ്ക്കില്ലെന്ന് റെക്‌സ് ടില്ലേഴ്‌സണ്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുവദിക്കും വരെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍.

എന്ത് പ്രശ്‌നമുണ്ടായാലും ട്രംപ് നിര്‍ദേശിക്കും വരെ സ്ഥാനം രാജിവയ്ക്കില്ലെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. ട്രംപുമായി തനിക്ക് നല്ലബന്ധമാണുള്ളതെന്ന് പറഞ്ഞ ടില്ലേഴ്‌സണ്‍ തന്റെ രാജി ഉടന്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പാടെ തള്ളുകയും ചെയ്തു.

സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ട്രംപും ടില്ലേഴ്‌സണും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ടില്ലേഴ്‌സണ്‍, വിദേശകാര്യ സെക്രട്ടറി സ്ഥാനം ഉടന്‍ രാജി വയ്ക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തര്‍ വിഷയത്തിലെ വ്യത്യസ്ത നിലപാടുകളും ഇറാന്‍ പ്രശ്‌നവുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

Top