SEBI to reduce the number of mutual funds

മുംബൈ: വിപണിയിലുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആധിക്യം കറുയ്ക്കുന്നതിന് സെബി നടപടിയെടുക്കുന്നു. ഫണ്ട് കമ്പനികള്‍ക്ക് ഓരോ കാറ്റഗറിയില്‍ ഓരോ ഫണ്ട് മതിയെന്നാണ
നിര്‍ദേശിച്ചിരിക്കുന്നത്.

ഫണ്ടുകളുടെ ആധിക്യംമൂലം നിക്ഷേപകര്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുകയാണ് ലക്ഷ്യം. ഡെറ്റ് വിഭാഗത്തിലെ ലിക്വിഡ്, ലിക്വിഡ് പ്ലസ്, അള്‍ട്രാ ഷോട്ട്‌ടേം, ഷോട്ട് ടേം, ഇന്‍കം, ഗില്‍റ്റ്, മന്ത്‌ലി ഇന്‍കം പ്ലാന്‍, ക്രഡിറ്റ് ഫണ്ട് തുടങ്ങിയവയിലും ഓഹരി അധിഷ്ടിത ഫണ്ട് വിഭാഗത്തില്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, മൈക്രോ ക്യാപ്, ഇഎല്‍എസ്എസ്(ടാക്‌സ് സേവിങ്), ബാലന്‍സ്ഡ്, ആര്‍ബ്രിട്രേജ് തുടങ്ങിയ വിഭാഗങ്ങളിലെ ഫണ്ടുകള്‍ക്കും ഇത് ബാധകമാകും. രാജ്യത്തെ ഫണ്ട് കമ്പനികളിലായി മൊത്തം 2,599 ഫണ്ടുകളാണ് വിപണിയിലുള്ളത്. ഡെറ്റ് വിഭാഗത
1,605ഉം ഓഹരി വിഭാഗത്തില്‍ 499ഉം മറ്റ് വിഭാഗങ്ങളിലായി 495 ഫണ്ടുകളുമാണുള്ളത്.

ഐസിഐസിഐ പ്രൂഡന്‍ഷ്യലിനാണ് ഏറ്റവുംകൂടുതല്‍ ഫണ്ടുകളുള്ളത്. 376 എണ്ണം. റിലയന്‍സ്248, എച്ച്ഡിഎഫ്‌സി216, യുടിഐ207, ബിര്‍ള സണ്‍ലൈഫ്195 എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ ഫണ്ടുകളുടെ എണ്ണം. ഫണ്ടുകള്‍ ലയിപ്പിച്ച് ഒരുകാറ്റഗറിയില്‍ ഒരു ഫണ്ട് എന്ന രീതി സ്വീകരിക്കണമെന്ന് എഎംസികള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതുസംബന്ധിച്ച് അനുകൂലനീക്കമുണ്ടായില്ലെന്ന് സെബിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. പുതിയ തീരുമാനപ്രകാരം നിലവില്‍ ഫണ്ടുകളിലുള്ള കാറ്റഗറിയില്‍ പുതിയ ഫണ്ടുകള്‍ തുടങ്ങാന്‍ സെബി ഇനി അനുമതി നല്‍കില്ല.

Top