ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന് സെബി നോട്ടീസ്

chanda

മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ വീണ്ടും കുരുക്കിലേക്ക്. ന്യൂപവര്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ ഇടപാടുകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് സെബി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ചന്ദകോച്ചാറിന്റെ ഭര്‍ത്താവ് ദീപക് കോച്ചാറിന്റെയും വീഡിയോകോണ്‍ ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ന്യൂപവര്‍ ലിമിറ്റഡ്.

സെബിയില്‍ നിന്ന് നോട്ടീസ് ലഭിച്ച കാര്യം ഐ.സി.ഐ.സി.ഐ ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നോട്ടീസ് ലഭിച്ചതെന്നും ഇതിന് സെബിക്ക് വൈകാതെ തന്നെ മറുപടി നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കി. വീഡിയോകോണുമായി ബന്ധപ്പെട്ട ഇടപാടില്‍ ബാങ്ക് മേധാവി അനധികൃത നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സെബിയുടെ നടപടി.

Top