ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിന് ; സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങള്‍ പങ്കിടുമെന്ന് ധാരണ. ആദ്യ ടേമില്‍ ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പ്രസിഡന്റ് ആയി ചുമതലയേല്‍ക്കും. രണ്ടാം ടേമില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി.

ആദ്യ ടേമില്‍ ആര് പ്രസിഡണ്ടാകും എന്നതിനെ ചൊല്ലി തര്‍ക്കങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ച വരെ ചര്‍ച്ചകള്‍ നടന്നിരുന്നു.

Top