വിഷ്ണു ഉണ്ണികൃഷ്ണന്റെ മിഠായി തെരുവില്‍ നായികയായി സെബ മറിയം കോശി

കോഴിക്കോട്ടെ മിഠായി തെരുവിന്റെ പശ്ചാത്തലത്തില്‍ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഠായി തെരുവ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. സെബ മറിയം കോശിയാണ് വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത്.

വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ സിനിമയിലെത്തുന്നത്. ബിബിന്‍ ജോര്‍ജിനൊപ്പം തിരക്കഥാകൃത്തായും വിഷ്ണു പ്രവര്‍ത്തിക്കുന്നുണ്ട്.

മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ് അജി മേടയില്‍ നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രമായ കാളിയന്റെ രചയിതാവായ ബി ടി അനില്‍കുമാറാണ് മിഠായിത്തെരുവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top