എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ മറ്റന്നാള്‍ തുടങ്ങും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ച മറ്റന്നാള്‍ തുടങ്ങും. ബിഡിജെഎസ് അടക്കമുള്ള കക്ഷികളുമായി ബിജെപി ചര്‍ച്ച നടത്തും.

കഴിഞ്ഞ തവണ 36 സീറ്റിലാണ് ബിഡിജെഎസ് മത്സരിച്ചത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 98 സീറ്റില്‍ മത്സരിച്ച ബിജെപി ബിഡിജെഎസില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കുമെന്നാണ് സൂചന.

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എത്തുന്നത് കൂടി കണക്കാക്കിയാവും എന്‍ഡിഎയിലെ സീറ്റ് വീതം വെയ്പ്പ്. ബിജെപി മണ്ഡലം, ജില്ലാതല സാധ്യതാ പട്ടിക അടുത്ത വ്യാഴാഴ്ചക്കകം നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.

Top