സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി യോഗം ഇന്ന്

kodiyeri pinaray

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. വൈകീട്ട് എ കെ ജി സെന്ററിലാണ് യോഗം.

സി പി ഐ ഇതര കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി പി എം അറിയിച്ചിട്ടുണ്ട്. ജനതാദള്‍ എസിന്റെ ഒരു സീറ്റുകൂടി ഏറ്റെടുത്താണ് സിപിഎം ഇത്തവണ 16 സ്ഥാനാര്‍തഥികളെ നിര്‍ത്തുന്നത്.

കോഴിക്കോടും വടകരയിലും സ്വാധീനമുള്ള ലോക്താന്ത്രിക് ജനതാദളിന് നേരത്തെ രാജ്യസഭാ സീറ്റ് നല്‍കിയതും, മദ്ധ്യ തിരുവിതാംകൂറില്‍ സ്വാധീനമുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തും അവരെ ഏതാണ്ട് അനുനയിപ്പിച്ചുകഴിഞ്ഞു.

കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും.

അതേസമയം സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്റെ സംസ്ഥാനസമിതി യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സീറ്റ് കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിച്ചോ, ഒറ്റക്ക് മത്സരിച്ചോ പ്രതിഷേധിക്കണമെന്നാവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

Top