പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

മലപ്പുറം: പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് പേരെ കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ബേപ്പൂര്‍ സ്വദേശി കെ പി സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

റഫ്കാന എന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഹംസക്കുട്ടി എന്നയാളെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവര്‍ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ പൊന്നാനി സ്വദേശി ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

Top