ഓഖി ചുഴലിക്കാറ്റ് ; കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇനി കൊച്ചി കേന്ദ്രീകരിച്ച്

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഇനി കൊച്ചി കേന്ദ്രീകരിച്ച് നടത്തും.

രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടാനാണ് ഈ മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരും വിവിധ സേനാംഗങ്ങളും ഉടനെ തിരുവനനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് തിരിക്കും.

നിലവില്‍ 40 നോട്ടിക്കല്‍ മൈല്‍ വരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചത്. എന്നാല്‍, ഈ ആരോപണം സേന നിഷേധിച്ചിരുന്നു.

തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനും നീക്കമുണ്ട്.

Top