അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ ഹോഷിയാർപൂറിൽ; കർശന വാഹന പരിശോധന

ദില്ലി : ഖലിസ്ഥാൻവാദി നേതാവ് അമൃത്പാല്‍ സിങിനായി ഹോഷിയാർപൂർ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ശക്തമാക്കി പഞ്ചാബ് പൊലീസ്. ഇന്നോവ കാർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മേഖലയില്‍ അടക്കമാണ് തെരച്ചില്‍ നടക്കുന്നത്. പ്രധാന മേഖലകളില്‍ വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ സർബത്ത് ഖാല്‍സ യോഗം വിളിച്ച് ചേർക്കുന്നത് അകാല്‍ തക്ത് അധ്യക്ഷന്റെ ഉത്തരവാദിത്വമാണെന്ന് ശിരോമണി ഗുരുദ്വാര പർബന്ദക് സമിതി പറ‍ഞ്ഞു. സിക്ക് വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാന്‍ സർബത്ത് ഖാല്‍സ വിളിക്കണമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ അമൃത്പാല്‍ സിങ് ആവശ്യപ്പെട്ടിരുന്നു.

Top