കൊച്ചിയിൽ നടിയെ അപമാനിക്കാൻ ശ്രമിച്ചവർക്കായുള്ള തിരച്ചിൽ ഊർജം

കൊച്ചി : കൊച്ചിയിൽ വച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.നടിയെ അപമാനിക്കാന്‍ ശ്രമം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ പൊലീസ് പരിശോധിക്കുകയാണ്. പ്രതികളായ രണ്ട് ചെറുപ്പക്കാരുടെയും നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

മാളിന്റെ പാര്‍ക്കിംഗിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അപമാനിക്കല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും കളമശ്ശേരി പൊലീസ് സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

Top