Search continues for unidentified armed men, red alert sounded in Pathankot

പത്താന്‍കോട്ട്: വ്യോമതാവളത്തിനു സമീപം സൈനിക വേഷത്തില്‍ ആയുധധാരികളെ കണ്ടതിനെത്തുടര്‍ന്ന് പത്താന്‍കോട്ടില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ തുടരുന്നു.
ആയുധധാരികളെ കണ്ടുവെന്ന് വിവരം പ്രദേശവാസികളാണ് പഞ്ചാബ് പൊലീസിനെ അറിയിച്ചത്.

ആയുധധാരികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചക്കി നദീതീരത്തും സമീപത്തുള്ള വനമേഖലയിലുമാണ് തെരച്ചില്‍ തുടരുന്നത്. എന്നാല്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പത്താന്‍കോട്ടിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചു.

Top