ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

വയനാട്: വയനാട് അമ്പലവയലില്‍ നടു റോഡില്‍ ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി സജീവാനന്ദിനായി പൊലീസ് തിരച്ചില്‍ തുടരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയല്‍ പൊലീസിന്റെ നിഗമനം. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അടക്കം പൊലീസ് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു.

തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന ജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കികും അസഭ്യം പറയുകയും ചെയ്തു.

പോലീസ് സറ്റേഷന് 200 കിലോ മീറ്റര്‍ അകലെ മാത്രമാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

Top