ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീതിനായി രാജ്യമൊട്ടാകെ തിരച്ചില്‍; നേപ്പാളിലും പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീതിന് വേണ്ടി പോലീസ് രാജ്യമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചു.

ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചില പോസ്റ്ററുകള്‍ നേപ്പാള്‍ അതിര്‍ത്തിയിലും പതിച്ചിട്ടുണ്ട്.

ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി അതിര്‍ത്തി പങ്കിടുന്ന യുപി ജില്ലകളായ മഹാരാജ് ഗഞ്ച്, ലഖിംപൂര്‍, ബഹ്‌റെയ്ച് ജില്ലകളില്‍ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.

Top