അത്യപൂര്‍വ വെറൈറ്റികളുമായി സൗദിയിൽ സീഫുഡ് ഫെസ്റ്റ് തുടങ്ങി

റിയാദ്: കടലോളം രുചി വൈവിധ്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അത്യപൂര്‍വ സീഫുഡ് വെറൈറ്റികളുമായി നെസ്‌റ്റോ ഹൈപ്പറില്‍ സീഫുഡ് ഫെസ്റ്റ് തുടങ്ങി. റിയാദ്, ഖസീം, അല്‍ ഖര്‍ജ് നെസ്‌റ്റോ ഹൈപ്പറുകളില്‍ ആരംഭിച്ച സീഫുഡ് ഫെസ്റ്റ് നവംബര്‍ 27 വരെ തുടരും. സമ്പൂര്‍ണ കടല്‍വിഭവങ്ങള്‍ വിളമ്പിയുള്ള സമുദ്ര സദ്യ, വിവിധ രാജ്യക്കാരുടെ ഇഷ്ട മത്സ്യങ്ങള്‍ കൊണ്ടുള്ള വിഭവങ്ങള്‍, ലോകത്തിലെ വ്യത്യസ്തങ്ങളായ കടല്‍രുചികള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി അണിനിരത്തും.

ഫെസ്റ്റിന്റെ ഭാഗമായായി വ്യാഴാഴ്ച അസീസിയ നെസ്‌റ്റോ സെന്ററില്‍ മെഹന്ദി ഡിസൈന്‍, വെള്ളിയാഴ്ച ഫേസ് പെയിന്റിങ് എന്നിവയും നടക്കും. കുട്ടികള്‍ക്കുള്ള ടാലന്റ് ഷോ വ്യാഴം, വെള്ളി ദിവസങ്ങളിലായി അസീസിയ സെന്ററില്‍ തന്നെ നടക്കും. റിയാദ് സെന്ററില്‍ സമുദ്ര സദ്യക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അസീസിയ സെന്ററിലെ ഹോട്ട് ഫുഡ് സെക്ഷനില്‍ ആഗോള തലത്തിലുള്ള സീഫുഡ് വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

Top