ആലപ്പുഴയിൽ കടലാക്രമണം

ലപ്പുഴ: ആലപ്പുഴയിൽ ഉണ്ടായ കടലാക്രമണത്തില്‍ ജില്ലയുടെ തീരപ്രദേശത്ത് വ്യാപക നാശം. തോട്ടപ്പള്ളി മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളിലാണ് കടല്‍ കനത്തത്. ഇന്നലെ രാത്രി മുതലാണ് കടല്‍ ആഞ്ഞടിച്ചത്.  പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. പാതിരപ്പള്ളി ചെട്ടിക്കാട് ഭാഗത്തും  മാരാരിക്കുളത്തും കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മാരാരിക്കുളത്ത് വീട് തകര്‍ന്നു. പല വീടുകളിലും ചെളിയും വെള്ളവും നിറഞ്ഞിരിക്കുകയാണ്.

ആളുകളെ ബന്ധു വീടുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കടല്‍ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ എത്രയും വേഗം അവിടെ നിന്നും മാറി താമസിക്കണമെന്ന് നിര്‍ദേശിച്ചു. പുനര്‍ഗേഹം പദ്ധതി വഴി ഇവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇപ്രകാരം മാറ്റി പാര്‍പ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം പരിശോധിച്ച് ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.

Top