sdxc 1tb memory card sand disk

സിനിമകളും പാട്ടുകളും ശേഖരിച്ചു സൂക്ഷിക്കുന്നവര്‍ക്കായി ശുഭ വാര്‍ത്ത. ഇനി വലുപ്പമേറിയ എക്‌സ്റ്റേണല്‍ ഹാര്‍ഡിസ്‌കുമായി അധികകാലം നടക്കേണ്ടി വരില്ല. ലോകത്തിലെ ആദ്യത്തെ ITB മെമ്മറി കാര്‍ഡ് സാന്‍ഡിസ്‌ക് അവതരിപ്പിച്ചു.

SDXC എന്ന പേരിലറിയപ്പെടുന്ന ഈ കാര്‍ഡ് ഏറെ വൈകാതെ തന്നെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. സ്റ്റോറേജ് മെമ്മറി കാര്‍ഡുകളുടെ നാഴികക്കല്ലുകളിലൊന്നായി മാറുകയാണ് ഇതോടെ 1 TB മെമ്മറി കാര്‍ഡ്.

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സാന്‍ഡിസ്‌ക് 512 ജി. ബി കപ്പാസിറ്റിയുള്ള UHS – 1 മെമ്മറി കാര്‍ഡുകള്‍ പുറത്തിറക്കിയത്. 360 ഡിഗ്രി ഫോട്ടോകളും 4 K മുതല്‍ 8K വരെ റെസല്യൂഷനിലുള്ള വീഡിയോകളും ഉപയോഗത്തിലെത്തിയതോടെ വര്‍ദ്ധിച്ച സംഭരണശേഷിയുള്ള മെമ്മറി കാര്‍ഡുകളുടെ ആവശ്യം ഏറി വരികയാണ്.

കൂടുതല്‍ സംഭരണ ശേഷിയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ മികച്ച വ്യക്തതയോടു കൂടിയ സെറ്റിംഗ്‌സ് ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതിന് സൗകര്യമൊരുങ്ങും.

16 വര്‍ഷങ്ങള്‍ മുമ്പാണ് പ്രമുഖ ഹാര്‍ഡ് ഡിസ്‌ക് നിര്‍മ്മാതാക്കളായ വെസ്റ്റേണ്‍ ഡിജിറ്റലിന്റെ കീഴിലുള്ള സാന്‍ഡിസ്‌ക് 64 MB മെമ്മറി കാര്‍ഡ് നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ പുറത്തിറക്കുന്ന 1 TBമെമ്മറി കാര്‍ഡ് അന്നത്തെ ആ കാര്‍ഡിനേക്കാള്‍ 16.384 മടങ്ങ് സംഭരണ ശേഷി കൂടിയതാണ്.

Top