പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: ചെമ്പോലയില്‍ പോലീസ്  സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുക്കാളി സ്വദേശം ഷംസുദ്ധീനാണ് അറസ്റ്റിലായത്.പോലീസ്  സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്‌സ്ആപ്പില്‍ ശബ്ദ സന്ദേശം അയച്ച ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകള്‍ പ്രകാരം ചെമ്പോല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഷംസുദ്ധീനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്  അറിയിച്ചു.

Top