ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസത്തിന് എസ്ഡിപിഐ പിന്തുണ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസായി. രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയില്‍ നഗരസഭയില്‍ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരീക്കുട്ടിയും വോട്ടെടുപ്പില്‍ പങ്കെടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്.

ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ്ഡിപിഐ വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാകാന്‍ ലഭിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.

 

Top