ഷാന്‍ വധം; പ്രതികള്‍ ഉപയോഗിച്ച കാര്‍ ക്ഷേത്രത്തിന് സമീപം കണ്ടെത്തി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നാണ് കാര്‍ പൊലീസ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാര്‍ പരിശോധിക്കുകയാണ്. ഇത് പ്രതികള്‍ ഉപയോഗിച്ച കാര്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാന്‍ കേസില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്.

ഷാന്‍ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കി.

Top