വേണ്ടത് മുന്നാക്ക സംവരണമല്ല മറിച്ച് ജനസംഖ്യാനുപാതിക പ്രതിനിധ്യം : എസ്.ഡി.പി.ഐ

SDPI

കോഴിക്കോട് ; സർക്കാരിന്റെ മുന്നാക്ക സംവരണത്തിനെതിരെ എസ്.ഡി.പി. ഐ. സമ്പത്തികം മാനദണ്ഡമാക്കിയാണ് സർക്കാർ മുന്നാക്ക സംവരണം നടത്തുന്നത് എന്ന് എസ്.ഡി.പി. ഐ ആരോപിച്ചു. എന്നാൽ ഇപ്പോൾ വേണ്ടത്
ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ്​ എന്നും അവർ പറഞ്ഞു. ഇത് വിദ്യാഭ്യാസ, ഉദ്യോഗ, നിയമ നിർമാണ സഭകളിലുൾപ്പെടെ ഓരോ വിഭാഗങ്ങൾക്കും അവരുടെ പ്രാതിനിധ്യം വേണമെന്നും എസ്​.ഡി.പി.​ഐ വാദിച്ചു. ഹയർ സെക്കൻഡറി, മെഡിക്കൽ പി.ജി, എം.ബി.ബി.എസ്​ പ്രവേശനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക്​ അർഹമായ സീറ്റുകൾ നൽകാതെ  മേൽജാതിക്കാർക്ക്​ അനർഹമായി സീറ്റുകൾ നൽകിയിരുന്നു.

എസ്.ഡി. പി.ഐ വിളിച്ച വാർത്ത സമ്മേളനത്തിൽ ആണ് അവർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Top