കൂത്തുപറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ ബിജെപിയെന്ന് ആരോപണം

case

കൂത്തുപറമ്പ്: കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വേട്ടേറ്റു.കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അയൂബിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരാഴ്ച മുമ്പ് ഇയാള്‍ക്ക് നേരെ വധശ്രമം ഉണ്ടായിരുന്നു.

ഗുരുതര പരിക്കേറ്റ അയൂബ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top