നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി:1061 സ്ഥാനാർഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 2180 അപേക്ഷക‍ളുടെ സൂക്ഷ്മ പരിശോധനയാണ് ശനിയാഴ്ച നടന്നത്.

പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ശനിയാഴ്ച നടത്തിയത്. പത്രികകൾ പിൻവലിക്കാൻ 22 വരെ സമയമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

Top