തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കോഴിത്തങ്കച്ചന്‍’

തിരക്കഥാകൃത്ത് സേതു രചനയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന് ‘കോഴിത്തങ്കച്ചന്‍’ എന്ന പേര് സ്ഥിരീകരിച്ചു.

ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതു കോഴിത്തങ്കച്ചനെന്ന ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അവിവാഹിതനായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഹാസ്യ പ്രധാന്യമുള്ള ചിത്രത്തില്‍ ദീപ്തി സതി, മിയ, അനു സിതാര എന്നിവരെയാണ്‌ നായികമാരായി പരിഗണിക്കുന്നത്.

കുട്ടനാട്ടുകാരനായ നാടന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ദീപ്തി സതി മമ്മൂട്ടിയോടൊപ്പം ശ്യാംധര്‍ ചിത്രത്തിലും മിയ ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചിരുന്നു. അനു സിതാര ആദ്യമാമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്‌.

നടന്‍ ഉണ്ണി മുകുന്ദനാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് സംവിധായകന്‍.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Top