യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) അന്തരിച്ചു. ഡിസംബര്‍ 16 മുതല്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകള്‍ക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

കൊറോണയ്‌ക്കൊപ്പം ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം മോശമാവാന്‍ തുടങ്ങുകയായിരുന്നു. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദിന്റെ ആരോഗ്യനില വ്യാഴാഴ്ച്ച രാത്രി മുതല്‍ അതീവ ഗുരുതരമായി തുടരുകയായിരുന്നു.

സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ‘ഗെറ്റുഗദര്‍’ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച് 2021 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്റെ വേര്‍പാട്. കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വദേശം. അച്ഛന്‍ പത്മനാഭന്‍ നായര്‍ (ലേറ്റ്), അമ്മ സുഭദ്ര, സഹോദരന്‍ കേണല്‍ ജയപ്രസാദ്. വിവാഹിതനല്ല.

Top