തിരക്കഥയും നിര്‍മ്മാണവും എ ആര്‍ റഹ്മാന്റേത് ; ’99 സോങ്സ്’ ജൂണ്‍ 21ന് റിലീസ് ചെയ്യും

പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ സംഗീതത്തിന്റെ ലോകത്ത് നിന്നും ഇനി തിരക്കഥയുടേയും നിര്‍മ്മാണത്തിന്റേയും ലോകത്തേയ്ക്കു കൂടി ചേക്കേറുകയാണ്. പ്രണയകഥ പറയുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന് എ ആര്‍ റഹ്മാന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘9 സോങ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നതും റഹ്മാന്‍ തന്നെയാണ്. സംഗീതം കൊണ്ട് മാന്ത്രിക ലോകം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ കന്നി ചിത്രവും സംഗീതത്തിനു പ്രാധാന്യം നല്‍കുന്നതാണ്.

അദ്ദേഹത്തിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വൈ എം മൂവീസും ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് 99 സോങ്സ് നിര്‍മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു.

Top