‘ലാല്‍ സലാ’മിന്റെ പ്രദര്‍ശനം തടയണം; ചിത്രം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നു പരാതിക്കാരന്‍

ചെന്നൈ : ഐശ്വര്യ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘ലാല്‍ സലാ’മിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു സാമൂഹിക പ്രവര്‍ത്തകനായ സെല്‍വം പരാതി നല്‍കി. സിനിമയില്‍ അഭിനയിച്ച കന്നഡ നടി ധന്യ ബാലകൃഷ്ണ തമിഴരെ അവഹേളിക്കുന്ന തരത്തില്‍ മുന്‍പ് സംസാരിച്ചിട്ടുണ്ടെന്നും അവര്‍ കൂടി അഭിനയിച്ച സിനിമ പുറത്തിറക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു.

സമാധാനപരമായി ജീവിക്കുന്ന തമിഴ്‌നാട്ടുകാര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിത്രത്തിന്റെ സംവിധായിക ഐശ്വര്യ രജനീകാന്തിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ധന്യ ബാലകൃഷ്ണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ രജനീകാന്തും പ്രധാന വേഷത്തിലെത്തുന്നു.

Top