ഓള്‍ഡ് ഫിം ഡെര്‍ബിയില്‍ സെല്‍റ്റിക്കിനെ മറികടന്ന് റേഞ്ചേഴ്‌സ്

ള്‍ഡ് ഫിം ഡെര്‍ബിയില്‍ സെല്‍റ്റിക്കിനെ മറികടന്നു റേഞ്ചേഴ്‌സ്. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വലിയ മത്സരത്തില്‍ എതിരാളികളുടെ സെല്‍റ്റിക് പാര്‍ക്കില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് സ്റ്റീഫന്‍ ജെറാര്‍ഡിന്റെ റേഞ്ചേഴ്‌സ് ജയം കണ്ടത്.

മത്സരത്തില്‍ പന്തെടുക്കത്തില്‍ മാത്രമാണ് സെല്‍റ്റിക് മുന്നിട്ട് നിന്നത്. ഒരു ഷോട്ട് പോലും എതിരാളിയുടെ പോസ്റ്റിനു നേരെ ഉതിര്‍ക്കാനും അവര്‍ക്ക് ആയില്ല. അതേസമയം മികച്ച അവസരങ്ങള്‍ ആണ് റേഞ്ചേഴ്‌സ് മത്സരത്തില്‍ സൃഷ്ടിച്ചത്. മുന്‍ ബ്രൈറ്റന്‍ താരം ആയ കോണോര്‍ ഗോള്‍ഡ്സന്‍ നേടിയ ഇരട്ടഗോളുകള്‍ ആണ് റേഞ്ചേഴ്‌സിന് ജയം സമ്മാനിച്ചത്.

Top