സ്‌കോട്ട് മോറിസണിനെ ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു

കാന്‍ബറ: ലിബറല്‍ പാര്‍ട്ടിയുടെ ട്രഷററായിരുന്ന സ്‌കോട്ട് മോറിസണിനെ വോട്ടെടുപ്പിലൂടെ ഓസ്‌ട്രേലിയയുടെ പുതിയ പ്രധാന മന്ത്രിയായി ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുത്തു. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന പീറ്റര്‍ ഡട്ടണെ 45-40 എന്ന വോട്ട് വ്യത്യാസത്തിലാണ് മോറിസണ്‍ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ കടുത്ത മത്സരത്തിനൊടുവില്‍ മോറിസണ്‍ ഓസ്‌ട്രേലിയയുടെ മുപ്പതാമത് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് മോറിസണ്‍ .

ഡട്ടന്റെ അനുയായികള്‍ മുന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്ളിന് പിന്‍തുണയര്‍പ്പിച്ചെങ്കിലും താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ടേണ്‍ബുള്‍ പറഞ്ഞു.

Top