ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഹോങ്കോങ് പൗരന്മാര്‍ക്കായി പദ്ധതി പ്രഖ്യാപിച്ച് സ്‌കോട്ട് മോറിസണ്‍

സിഡ്‌നി: ഹോങ്കോങ് പൗരന്മാര്‍ക്ക് ഓസ്ട്രേലിയയില്‍ പുതിയ ജീവിതം ആരംഭിക്കാന്‍ സഹായിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൈന സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഹോങ്കോങ് പൗരന്മാര്‍ക്കായുള്ള പുതിയ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

അതേസമയം, ഹോങ്കോങ്ങുമായുള്ള കൈമാറ്റ കരാര്‍ മോറിസണ്‍ താല്‍ക്കാലികമായി നിര്‍ത്തി. ഹോങ്കോങ്ങിലെ പൗരന്മാര്‍ മറ്റെവിടെയെങ്കിലും പോകാനും ഒരു പുതിയ ജീവിതം ആരംഭിക്കാനും ആഗ്രഹിക്കുന്നതായി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഓസ്ട്രേലിയയിലുള്ള ഹോങ്കോങ് പൗരന്മാരെ തുടരാന്‍ സഹായിക്കുന്ന വീസ നടപടികളും പ്രഖ്യാപിച്ചു.

ഓസ്ട്രേലിയയില്‍ ബിരുദം നേടിയ ഹോങ്കോങ് വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷം താമസിക്കാനും ആ സമയത്തിനുശേഷം സ്ഥിര താമസത്തിനായി അപേക്ഷിക്കാനും അവസരമുണ്ട്. ഓസ്ട്രേലിയയിലെ താല്‍ക്കാലിക വര്‍ക്ക് വീസയിലുള്ള ഹോങ്കോങ് പൗരന്മാര്‍ക്കും ഇവ അഞ്ചുവര്‍ഷത്തേക്ക് നീട്ടാന്‍ അര്‍ഹതയുണ്ട്. പിന്നീട് സ്ഥിര താമസത്തിനായി അപേക്ഷിക്കാം. സ്റ്റുഡന്റ് വീസകളിലോ താല്‍ക്കാലിക വര്‍ക്ക് വീസകളിലോ ആയി 10,000 ഹോങ്കോങ് പൗരന്മാര്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്ന് മോറിസണ്‍ പറഞ്ഞു.

Top