മുന്‍ ക്രിക്കറ്റര്‍ മജീദ് ഹഖിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സ്‌കോട്‌ലന്‍ഡ്: മുന്‍ ക്രിക്കറ്റര്‍ മജീദ് ഹഖിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സുഖം പ്രാപിച്ചുവരുന്ന കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. താരം ഉള്‍പ്പെടെ മറ്റ് നിരവധി കായിക താരങ്ങള്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

2015 ലോകകപ്പിലാണ് താരം അവസാനമായി സ്‌കോട്‌ലന്‍ഡ് കുപ്പായമണിഞ്ഞത്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായിരുന്നു മത്സരം നടന്നത്. 2006 മുതല്‍ 2015 വരെ 54 ഏകദിനങ്ങളും 24 ടി20യും താരം കളിച്ചിട്ടുണ്ട്. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് താരം.

Top